ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍ അഥവാ......... ഒരു വിചാരം
മാധ്യമധര്‍മ്മം എന്നത് പറഞ്ഞുപഴകിയ ഒരു തറകോമഡിയാണെന്നും മാധ്യമപ്രവര്‍ത്തനം ഒരു തരത്തിലുള്ള കൂട്ടിക്കൊടുപ്പാണെന്നും സാധാരണക്കാരന്‍ പോലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൂലി കൊടുക്കുന്നവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വേലചെയ്യുക എന്നതിനപ്പുറം മറ്റു ധാര്‍മ്മികതകളൊന്നും തന്നെ മാധ്യമ പ്രവര്‍ത്തകനില്ല എന്നതാണ് പുതിയ കാലത്തിന്റെ രീതി. അപവാദങ്ങള്‍ ഇല്ലെന്നല്ല, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ വാങ്ങി സുരക്ഷിതമായ ജീവിതം നയിക്കുക എന്നതിനു തന്നെയാണ് ബഹുഭൂരിപക്ഷവും പ്രാമുഖ്യം നല്‍കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് മനോരമ ന്യൂസിലെ ഷാനി, ഒരു ചര്‍ചയ്ക്കിടയില്‍ മാര്‍ക്സിസ്റ്റ് നേതാവ് ജയരാജനോട് ചെയ്തതിന്റെ ശരികേടുകളെക്കുറിച്ച് സെബിന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. മറ്റെല്ലാവരെയും പോലെ മനോരമയ്ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നുള്ളത് ഒരു സത്യമാണ്. പക്ഷപാതിത്വം തന്നെയാണ് ഇന്നിന്റെ രീതി. നിഷ്പക്ഷത എന്നത് ഒരു കപടനിലപാടാണ്. അല്ലെങ്കില്‍ത്തന്നെ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷനായിരിക്കാന്‍ പറ്റുക.
മനോരമ, ഒരാളെ എങ്ങനെ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഷാനി. ഇന്ത്യാവിഷനിലായിരുന്നപ്പോഴേ അവരുടെ പ്രകടനം ശ്രദ്ധിച്ചിട്ടുണ്‍ട്.പ്രതിപക്ഷബഹുമാനം ഒരു അനാവശ്യ സംഗതിയാണെന്നും തങ്ങളുടെ നിലനില്പിന്റെ ആധാരശില ശുദ്ധമായ പക്ഷപാതിത്വം തന്നെയാണെന്നും ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്നുമുണ്ട്.
പക്ഷപാതിത്വം എന്നത് അത്രവലിയ തെറ്റൊന്നുമല്ല. പെരുപ്പിച്ചു കാണിക്കപ്പെടുന്ന ചില പൂര്‍വകാല പത്രപ്രവര്‍ത്തന കഥകള്‍ വര്‍ത്തമാനത്തെ പിന്‍തുടരുന്നതിന്റെ ഗതികേടിലാണ് പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഇന്നലെകളില്‍ മാത്രമേ നന്മകളുണ്ടായിരുന്നുള്ളൂ എന്ന പ്രചാരണം ഇക്കൂട്ടരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അങ്ങനെയാണ് മാധ്യമധര്‍മ്മം എന്ന അസംബന്ധം ഉയര്‍ന്നു വരുന്നതും. ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടില്‍ തപ്പുന്നതു പോലെയാണ് മാധ്യമധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുന്നതും.
അറിഞ്ഞതല്ല, അറിയാത്തത്(അറിയിക്കാത്തത്)ആണ് വാര്‍ത്ത. അറിയേണ്ടാത്തത് അറിയിക്കാതിരിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധാലുക്കളുമാണ്. അതവരുടെ മേല്പറഞ്ഞ പക്ഷപാതിത്വത്തിന്റെ ഭാഗം മാത്രമാണ്. അതിനാണ് എഡിറ്റോരിയല്‍ പണിക്കാരെ നിയോഗിച്ചിട്ടുള്ളതും. വളച്ചൊടിക്കലല്ല, തങ്ങള്‍ക്കാവശ്യമില്ലാത്തതിനെ തമസ്കരിക്കലാണ് ഇവരുടെ പണി.
മാധ്യമരംഗവും മറ്റേതൊരു വ്യവസായവും പോലെ തന്നെയാണ്, ലാഭാധിഷ്ഠിതമായ വ്യവസായം. ഒരു ന്യൂനപക്ഷത്തിന്റെ മനസ്സാക്ഷിക്കുത്തിന് വലിയ പ്രസക്തിയൊന്നുമില്ല. വെറുതേ പറയാമെന്നല്ലാതെ. മനസ്സാക്ഷിക്കുത്തും ജീവിതക്കുത്തും തമ്മില്‍ പോരാടുമ്പോള്‍ ജീവിതക്കുത്തിന് തന്നെ പ്രാധാന്യം.
....................................................
ന്യായാധിപന്മാരെ എന്തിനു കുറ്റം പറയണം, നേടട്ടെ അവരും കൈയ്യടി!!!
4 comments:
പ്രതിപക്ഷബഹുമാനം ഒരു അനാവശ്യ സംഗതിയാണെന്നും തങ്ങളുടെ നിലനില്പിന്റെ ആധാരശില ശുദ്ധമായ പക്ഷപാതിത്വം തന്നെയാണെന്നും ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്നുമുണ്ട്.
അറിയേണ്ടാത്തത് അറിയിക്കാതിരിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധാലുക്കളുമാണ്. അതവരുടെ മേല്പറഞ്ഞ പക്ഷപാതിത്വത്തിന്റെ ഭാഗം മാത്രമാണ്.
മനസ്സാക്ഷിക്കുത്തും ജീവിതക്കുത്തും തമ്മില്‍ പോരാടുമ്പോള്‍ ജീവിതക്കുത്തിന് തന്നെ പ്രാധാന്യം.
പൂര്‍ണ്ണമായും യോജിക്കുന്നു.
ഹലോ
ഈ പ്രശസ്ത വായ്പ കമ്പനി ആണ്. നാം സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ വായ്പ നൽകാൻ ഇവിടെ ഉണ്ട്. നിങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ വായ്പ ആവശ്യമുണ്ടോ, അല്ലെങ്കിൽ നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന പക്ഷേ കൈ ന് മൂലധനം ഇല്ലെങ്കിൽ? നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താൻ അല്ലെങ്കിൽ സാമ്പത്തിക കുടുംബം സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാമ്പത്തിക സഹായം വേണമെങ്കിൽ. ഞങ്ങൾ നിങ്ങളുടെ സാമ്പത്തിക അസ്ഥിരതയുടെ പരിഹരിക്കുന്നതിനായി വീണ്ടും നിങ്ങളെ സാമ്പത്തികമായി സ്ഥിരതയുള്ള സഹായകരമാകുന്ന ഉറപ്പാക്കാൻ ഇവിടെ ഉണ്ട് കാരണം ഇനി വിഷമിക്കേണ്ട. നാം വ്യക്തികൾക്കും കുടുംബങ്ങൾക്ക് അടിയന്തര വായ്പ വാഗ്ദാനം. സംഘടനകളും വ്യവസായങ്ങൾ ഉൾപ്പെടെ. 2% ആയി താഴ്ന്നു പലിശ നിരക്ക് നിങ്ങളുടെ വായ്പ ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക ഞങ്ങളുടെ ഇമെയിൽ (famousloans@hotmail.com) വഴി ബന്ധപ്പെടാവുന്നതാണ്
പ്രയോഗിക്കുമ്പോൾ,, ഇനിപ്പറയുന്ന വിവരങ്ങൾ ഉപയോഗിച്ച് പ്രയോഗിക്കുക;
പൂർണ്ണമായ പേര്:
സെക്സ്:
പ്രായം:
COUNTRY:
മൊബൈൽ നമ്പർ:
LOAN AMMOUNT:
LOAN അവധി
നന്ദി
John Famous
famousloans@hotmail.com

..
Helló
Mi a helyzeted? Szüksége van 100% -os finanszírozásra? Belefáradt a keresési és a jelzálogpiacra, a bankok és az egyéb pénzügyi intézmények következetesen elutasították, Vállalatoknak, vállalkozásoknak, iparágaknak, személyeknek stb. Kölcsönöket adunk. Az érdeklődőknek, országuktól függetlenül, további információért forduljanak: collinsmark640@gmail.com
Post a Comment